കളമശ്ശേരി : സി.പി.എം. കളമശ്ശേരി മുൻ ഏരിയ സെക്രട്ടറി വി.എ. സക്കീർ ഹുസൈനെ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തി എന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ്്‌ ടിറ്റോ ആൻറണി ഉൾപ്പെടെ മൂന്നുപേർക്ക്‌ എതിരേ കളമശ്ശേരി പോലീസ് കേസെടുത്തു.

തനിക്കും കുടുംബത്തിനും മാനഹാനിയുണ്ടാക്കുന്ന സന്ദേശം പ്രചരിപ്പിച്ചു എന്ന സക്കീർ ഹുസൈന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കളമശ്ശേരി പോലീസ് സബ് ഇൻസ്പെക്ടർ എ.ജി. ഷാജൻ കേസെടുത്തത്.