കൊച്ചി : എരൂരിൽ യുവാവിനെ ആക്രിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതിക്ക് കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. എരൂർ സ്വദേശി അനിൽ ലാൽ വേണുവിനാണ് ജസ്റ്റിസ് പി.വി. ഉണ്ണികൃഷ്ണൻ മുൻകൂർ ജാമ്യം അനുവദിച്ചത്. പ്രതിക്കെതിരേയുള്ള ആരോപണം ഗുരുതരമാണെന്ന് കോടതി വിലയിരുത്തി. അറസ്റ്റ് ചെയ്താൽ 50,000 രൂപയുടെ ബോണ്ട്‌ വച്ചും തുല്യ തുകയ്ക്കുള്ള രണ്ട് ആൾ ജാമ്യത്തിലും വിട്ടയയ്ക്കണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥന് ചോദ്യം ചെയ്യാനായി വിളിപ്പിക്കാം. ജൂൺ 14 വരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.