കൊച്ചി : ജില്ലയിൽ 764 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 559 പേർ രോഗമുക്തരായി. ജില്ലയിലെ ടി.പി.ആർ. 8.78 ശതമാനമാണ്. രോഗബാധിതരിൽ മൂന്നുപേർ ആരോഗ്യപ്രവർത്തകരാണ്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ മൂന്നുപേർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്. 747 പേർ സമ്പർക്കത്തിലൂടെ രോഗബാധിതരായി. 11 പേരുടെ ഉറവിടം വ്യക്തമല്ല. ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6288 ആണ്.