കൊച്ചി :റാബിയ ഫരീദിന് പറയാനുള്ളത് തോറ്റുപോവാത്ത അതിജീവനകഥയാണ്. 33 വർഷം മുന്പ് പാലാരിവട്ടത്ത് സിൻട്ര കോട്ടണിന്റെ ചുക്കാന് പിടിച്ചാണ് റാഹിയ ബിസിനസ് രംഗത്തേയ്ക്ക് വരുന്നത്. ഹോട്ടൽ, റിസോട്ട്, ആശുപത്രി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വിവിധയിനം മാട്രസ്, ടർക്കി, ബെഡ്ഷീറ്റ്, പില്ലോകവർ , ക്വിൽട്ട്‌, ടേബിൾ ക്ലോത്ത്, ബാത്ത് ടബ്ബൽ തുടങ്ങിയവയാണ് സിൻട്ര കോട്ടൺ വഴി വിതരണം ചെയ്തിരുന്നത്. അവരുടെ ലിനൻ, കോട്ടൺ ഉൽപന്നങ്ങള്ക്ക് ഇന്നും വലിയ സ്വീകാര്യതയുണ്ട്.പാലാരിവട്ടം തമ്മനം റോഡിലെ സിൻട്ര കോട്ടണിൽ ഇന്ന് ഹോം ഡോക്കോറും വീടിനെ മനോഹരമാക്കാനുള്ള ഉത്പന്നങ്ങളുടേയും വൈവിധ്യമാർന്ന് ശേഖരമുണ്ട്.2013-ൽ അർബുദബാധിതയായെങ്കിലും അവിടെയും തോൽക്കാൻ റാബിയ നിന്നുകൊടുത്തില്ല. രോഗത്തോട് പോരാടി ജീവിതം തിരിച്ചെടുക്കുമ്പോഴും പുതിയ ബിസിനസ് ആലോചനകളിലായിരുന്നു അവർ. സിൻട്ര കോട്ടൺ മക്കൾക്ക്‌ കൈമാറി പുതിയ സംരംഭത്തിന്റെ തിരക്കിലാണവർ. തൈക്കൂടം ആർട്ട്‌സീ ഹോം എന്നത് റാബിയയുടെ മറ്റൊരു സ്വപ്നപദ്ധതിയായിരുന്നു. എല്ലാം ഹാൻഡ്‌ മെയ്ഡ് എന്നതാണ് ആർട്ട്‌സീ ഹോമിന്റെ പ്രത്യേകത.

ഡിസൈനർ ബെഡ്ഷീറ്റുകളും, ഷോപ്പിങ് ബാഗ്, ക്യാരി ബാഗ് , ടവ്വൽസ് , എംബ്രോയ്‌ഡറി ടേബിൾക്ലോത്ത്, ടേബിൾ ലാമ്പ് , ക്വിൽട്ട്‌ വൈറ്റൈറ്റികൾ, പാച്ച് വർക്ക്‌ ബെഡ്ഷീറ്റ് എല്ലാം ഇവിടെ ലഭിക്കും. സംരംഭകയെന്ന നിലയിൽ പ്രതസന്ധയിലും തളർന്നു വീഴാത്ത കർത്തവ്യവീര്യമാണ് റാബിയയെ വ്യത്യസ്തയാക്കുന്നത്.