കൊച്ചി : ജില്ലയിൽ 784 പേർ കോവിഡ് രോഗമുക്തി നേടി. 219 പേരാണ് കോവിഡ് ബാധിതരാകുന്നത്. രോഗബാധിതരിൽ രണ്ട് പേർ അതിഥി തൊഴിലാളികളാണ്. 115 പേർ സമ്പർക്കത്തിലൂടെ രോഗബാധിതരായി. 103 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ജില്ലയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 6848 ആണ്.