പെരുമ്പാവൂർ : ഭരണഘടനാ ശില്പി ഡോ.ബി.ആർ.അംബേദ്കറുടെ 65-ാമത് ചരമവാർഷികദിനത്തിൽ നവോത്ഥാന കർമസമിതിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

പ്രസിഡന്റ് കെ.കെ.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സമിതി വൈസ് പ്രസിഡന്റ് എം.എ. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. ശിവൻ കദളി,പി.പി. ചന്തു,എം.എ. മണി,എം.കെ. അയ്യപ്പൻകുട്ടി,പി.എ. ചന്ദ്രൻ എന്നിവർ സംസാരിച്ചു.

കോലഞ്ചേരി : ദലിത് കൂട്ടായ്മ കുന്നത്തുനാട് നിയോജകമണ്ഡലം കമ്മിറ്റി ഡോ. ബി.ആർ. അംബേദ്കറെ അനുസ്മരിച്ചു. ഭീം സ്മൃതി 65 എന്ന പേരിൽ പട്ടിമറ്റം പ്രിയദർശിനി ഹാളിൽ നടന്ന സമ്മേളനം പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു.

ദലിത് കൂട്ടായ്മയുടെ ചെയർമാൻ പി.എ. തങ്കപ്പന്റെ അധ്യക്ഷതയിൽ ജനറൽ കൺവീനർ സന്തോഷ് മംഗലത്തുനട മുഖ്യ പ്രഭാഷണം നടത്തി.

ട്രഷറർ സി.എ. രാജൻ, സി.പി. ശശി, എ.സി. അജിത്ത്, ടി. രതീഷ്, കെ.കെ. കണ്ണൻ, സി.എ. രാജൻ എന്നിവർ പ്രസംഗിച്ചു.