കൊച്ചി : ജില്ലയിൽ 776 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1029 പേർ രോഗമുക്തരായി. ജില്ലയിലെ ടി.പി.ആർ. 8.01 ശതമാനമാണ്. രോഗബാധിതരിൽ നാലുപേർ ആരോഗ്യപ്രവർത്തകരാണ്. 755 പേർ സമ്പർക്കത്തിലൂടെ രോഗബാധിതരായി. 16 പേരുടെ ഉറവിടം വ്യക്തമല്ല.