ഫോർട്ടുകൊച്ചി : 37-ാമത് സി.എച്ച്. സ്മാരക ഫുട്‌ബോൾ ടൂർണമെന്റിന് കൊച്ചിയിൽ തുടക്കമായി. പ്രമുഖ ഫുട്‌ബോൾ പരിശീലകൻ ടി.എ. ജാഫർ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. പി.എം. ഹമീദ് അധ്യക്ഷത വഹിച്ചു. നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീബാലാൽ, കൗൺസിലർ ബെന്നി ഫെർണാണ്ടസ്,

പി.എ. ബഷീർ, ജോസഫ് ഫെർണാണ്ടസ്, എം.എം. സലീം, സി.എച്ച്. ഉമ്മർ, രാമചന്ദ്രൻ നായർ തുടങ്ങിയവർ പങ്കെടുത്തു. ആദ്യമത്സരത്തിൽ വൈന എഫ്.സി. വിജയിച്ചു. വെളി ലയൺസും, വൈന എഫ്.സി.യും തമ്മിലായിരുന്നു മത്സരം. സമനില നേടിയതിനെ തുടർന്ന് പെനാൽട്ടി ഷൂട്ടൗട്ടിലാണ് വൈന എഫ്.സി. വിജയം നേടിയത്. വ്യാഴാഴ്ച കൊച്ചിൻ യൂത്ത് സോക്കർ, ലീഡേഴ്‌സ് ഫുട്‌ബോൾ അക്കാദമിയെ നേരിടും. ഫോർട്ടുകൊച്ചി വെളി മൈതാനത്ത് നടക്കുന്ന മത്സരം വൈകീട്ട് 4.30-ന് തുടങ്ങും.