തൃപ്പൂണിത്തുറ : സംസ്ഥാന കൈത്തറി വികസന കോർപ്പറേഷന്റെ തൃപ്പൂണിത്തറ ഹിൽപ്പാലസ് റോഡിൽ ആർ.സി.എം. ആശുപത്രിക്ക് സമീപമുള്ള ഷോറൂമിൽ വിഷു-റംസാൻ പ്രമാണിച്ച് എല്ലാ കൈത്തറി വസ്ത്രങ്ങൾക്കും 20% സർക്കാർ റിബേറ്റ് നൽകിക്കൊണ്ടുള്ള വില്പന ആരംഭിച്ചു. ഏപ്രിൽ 13 വരെ ഈ ആനുകൂല്യം ലഭിക്കുന്നതാണ്. സർക്കാർ, അർധസർക്കാർ, സ്കൂൾ, ആശുപത്രി തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് തവണ വ്യവസ്ഥയിൽ തുണിത്തരങ്ങൾ വാങ്ങാവുന്നതാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.