പെരുമ്പാവൂർ : തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ സി.പി.എം. പ്രവർത്തകനെ ഗുണ്ടാസംഘങ്ങൾ ആക്രമിച്ചതായി പരാതി.

കോടനാട് കുറിച്ചിലക്കോട് തോട്ടുപുറം വീട്ടിൽ സൈലേഷിനെ(46)യാണ് ആക്രമിച്ചത്. ചൊവ്വാഴ്ച രാത്രി 10-ന് തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നവഴി ബൈക്ക് തടഞ്ഞുനിർത്തി ആക്രമിച്ചുവെന്നാണ് പരാതി.

കുറിച്ചിലക്കോട് സ്വദേശികളായ മൂന്ന് യുവാക്കൾക്കെതിരേ കോടനാട് പോലീസിൽ പരാതി നൽകി.