അരൂർ : എഴുപുന്ന സീഫുഡ് വർക്കേഴ്‌സ് സൊസൈറ്റി അഞ്ചാംഘട്ട അണുനശീകരണ പരിപാടി തുടങ്ങി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പ്രചാരകരും വോട്ടർമാരും ഇടപഴകിയത്. ഇതോടെ കോവിഡ് വ്യാപനസാധ്യത ഏറിയിരിക്കയാണ്. ആളുകൾ കൂട്ടംകൂടുന്നയിടങ്ങൾ, പൊതുസ്ഥലങ്ങൾ, മാർക്കറ്റുകൾ, ഗവ. ഓഫീസുകൾ, കല്യാണ-മരണാനന്തര ചടങ്ങുകൾ നടക്കുന്നയിടങ്ങൾ എന്നിവിടങ്ങളിലെല്ലാം സൗജന്യമായി അണുനശീകരണ പ്രവർത്തനങ്ങൾ നടത്തുമെന്ന് സൊസൈറ്റി പ്രസിഡന്റ് ഇ.ഒ. വർഗീസ് പറഞ്ഞു. ആരോഗ്യവകുപ്പ് നൽകുന്ന മരുന്ന് ഉപയോഗിച്ചാണ് അണുനശീകരണം നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് 9447152033 എന്ന നമ്പരിൽ ബന്ധപ്പെടണം.