പറവൂർ : വെളുത്താട്ട് വടക്കൻചൊവ്വാ ഭഗവതി ക്ഷേത്രത്തിൽ വലിയ ഗുരുതി ഉത്സവത്തിന്റെ ഭാഗമായി വ്യാഴാഴ്ച കൂറയിടൽ നടത്തും.

വൈകീട്ട് ഏഴരയ്ക്ക് തന്ത്രി ജയരാജ് ഇളയതിന്റെ മുഖ്യ കാർമികത്വത്തിലാണ് ചടങ്ങ്. തുടർന്ന് ക്ഷേത്ര പരിസരത്ത് കൂറ കെട്ടലും ഉണ്ടാകും. എട്ടിന് കളമെഴുത്തും പാട്ടും. ഒമ്പതിന് ഗുരുതി തർപ്പണം.