കൊച്ചി : എറണാകുളം കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ടി.ഡി.എം. ഹാളിൽ വിഷു വിപണനമേള ആരംഭിച്ചു. വിഷുദിനത്തിലേക്കുള്ള ഭക്ഷണക്കിറ്റുകൾക്കും പ്രഥമനുകൾക്കുമുള്ള ബുക്കിങ്‌ വ്യാഴാഴ്ച മുതൽ 12 വരെ ഉണ്ടായിരിക്കും. രാവിലെ 10.30 മുതൽ വൈകീട്ട് നാല് വരെയാണ് ബുക്കിങ്‌ സമയം. മേളയിൽ വിവിധ പ്രഥമനുകൾ, കാളൻ, പുളിയിഞ്ചി, വിവിധയിനം അച്ചാറുകൾ, കൊണ്ടാട്ടങ്ങൾ, ഉപ്പേരികൾ എന്നിവ ലഭ്യമാണ്. എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകീട്ട് ഏഴ് വരെയാണ് മേള നടത്തുക. 14-ന് മേള സമാപിക്കും.