sചെറായി : ചെറായി ബീച്ചിൽ ലൈഫ് ഗാർഡുകൾക്കായി നിരീക്ഷണ ടവറും ഭിന്നശേഷിക്കാർക്കായി ടോയ്‌ലറ്റ് ബ്ലോക്കും ഒരുങ്ങുന്നു.

ബീച്ചിലെ ഓപ്പൺ സ്റ്റേജിന്റെ പിൻഭാഗത്തായി നിർമാണം നടന്നുവരുന്ന രണ്ടുനില കെട്ടിടത്തിലാണ് ഇവ രണ്ടും ഒരുങ്ങുന്നത്.

ഒന്നാം നിലയിൽ ലൈഫ് ഗാർഡുകൾക്കായി നിരീക്ഷണ ടവറും വിശ്രമ മുറിയും ഡ്രസ് ചേഞ്ചിങ് മുറിയും ഉണ്ടാകും. ഗ്രൗണ്ട് ഫ്ളോറിലാണ് ഭിന്നശേഷിക്കാർക്കായുള്ള ടോയ്‌ലറ്റ് ബ്ലോക്ക്.

ടൂറിസം വകുപ്പിന്റെ 43 ലക്ഷം രൂപയുടെ ഈ പദ്ധതിയിൽ ഇനി ബീച്ചിൽ സി.സി.ടി.വി. ക്യാമറയും ബീച്ച് കുടകളും സ്ഥാപിക്കുമെന്ന് ബീച്ചിന്റെ ചുമതലയുള്ള ഡി.ടി.പി.സി. സെക്രട്ടറി എസ്. വിജയകുമാർ അറിയിച്ചു.