അങ്കമാലി : ബംഗാളിലെ തൃണമൂൽ കോൺഗ്രസിന്റെ അക്രമരാഷ്ടീയത്തിനെതിരേ ബി.ജെ.പി. അങ്കമാലി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ സംഘടിപ്പിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി എം.എ. ബ്രഹ്മരാജ് ഉദ്ഘാടനം ചെയ്തു. അങ്കമാലി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഇ.എൻ. അനിൽ, അങ്കമാലി മുനിസിപ്പൽ കൗൺസിലർമാരായ എ.വി. രഘു, സന്ദീപ് ശങ്കർ, ബൂത്ത് പ്രസിഡന്റ് അനിൽ നാരായണൻ എന്നിവർ പങ്കെടുത്തു.