പിറവം : പിറവത്തെ രാജീവ് ഗാന്ധി കൾച്ചറൽ ഫോറം പാമ്പാക്കുട പഞ്ചായത്തിൽ കോവിഡ് മൂലം ദുരിതമനുഭവിക്കുന്നവർക്കായി പലചരക്ക് സാധനങ്ങളടങ്ങിയ നൂറു കിറ്റുകൾ വിതരണം ചെയ്തു. ഫോറം ചെയർമാൻ സാബു കെ. ജേക്കബ് കിറ്റുകൾ ഗ്രാമപ്പഞ്ചായത്തംഗം ശ്രീകാന്ത് നന്ദനന് കൈമാറി.