പെരുമ്പാവൂർ : തൊണ്ടയിൽ ഭക്ഷണം കുരുങ്ങി അശമന്നൂർ പുന്നയം വാഴക്കാല വീട്ടിൽ ഏലിയാമ്മ (58) മരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് വീട്ടിലിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടയിലാണ് സംഭവം. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭർത്താവ്: ബേബി. മക്കൾ: ലിന്റ, എൽദോസ്. മരുമക്കൾ: എൽദോസ്, സോന. ശവസംസ്കാരം ഞായറാഴ്ച 11-ന് നെടുങ്ങപ്ര സെയ്ന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.