കൊച്ചി : തൃപ്പൂണിത്തുറ മണ്ഡലത്തിൽ മത്സരിക്കാൻ സന്നദ്ധത അറിയിച്ച് മുൻ മന്ത്രി കെ. ബാബു. തൃപ്പൂണിത്തുറുയിൽ നിന്ന് കെ. ബാബുവിന്റെയടക്കം മൂന്ന്‌ പേരുടെ പേരുകളാണ് നേതൃത്വം ചർച്ച ചെയ്തുക്കൊണ്ടിരിക്കുന്നത്. സീറ്റ് വനിതകൾക്ക് നൽകണമെന്ന ആവശ്യവും നിലനിൽക്കുന്നുണ്ട്.

പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കാൻ തയ്യാറാണെന്ന് മൻ മന്ത്രി കെ. ബാബു പറഞ്ഞു. തീരുമാനം എടുക്കേണ്ടത് പാർട്ടിയാണ്. പാർട്ടി തീരുമാനം അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തൃപ്പൂണിത്തുറ എം.എൽ.എ എം. സ്വരാജ് വിശ്വാസികൾക്ക് മനോവിഷമം ഉണ്ടാക്കിയ ആളാണെന്നും ബാബു പറഞ്ഞു.