കൊച്ചി : കായൽസമ്മേളന സ്മാരക സമിതി സംഘടിപ്പിച്ച ഷോർട്ട് ഫിലിം ഫെസ്റ്റ് 2021-ലെ വിജയികളെ പ്രഖ്യാപിച്ചു. മികച്ച ഷോർട്ട് ഫിലിം -‘തിരി’ സംവിധാനം -രമ്യ ബാലകൃഷ്ണൻ. മികച്ച സംവിധായകൻ -രമേഷ് രാഘവൻ (ചിത്രം -മരണം വരെ). മികച്ച നടി -പ്രിയ ഷൈൻ (കാഠോര്യം). പ്രസ് ക്ലബ്ബിൽ തിങ്കളാഴ്ച സാഹിത്യകാരൻ ശ്രീമൂലനഗരം മോഹൻ പുരസ്‌കാരവും പ്രശസ്തിപത്രവും നൽകി.