കൊച്ചി : 1971-ലെ ഇന്തോ-പാക് യുദ്ധ സുവർണ ജൂബിലിയാഘോഷത്തിന്റെ ഭാഗമായി യുദ്ധജേതാക്കളെ ആദരിച്ചു. വിമൻസ് അസോസിയേഷൻ ഹാളിൽ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം കൊച്ചി നേവൽ ബേസ് സ്റ്റേഷൻ കമാൻഡർ കമ്മഡോർ ദീപക്‌കുമാർ നിർവഹിച്ചു. ചടങ്ങിൽ 2021-ലെ ‘ദ്രോണാചാര്യ’ അവാർഡ് ജേതാവ് ടി.പി. ഔസേപ്പിനെയും ആദരിച്ചു.

നാഷണൽ എക്സ്-സർവീസ് മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി (എൻ.എക്സ്.സി.സി.) അഖിലേന്ത്യ സീനിയർ വൈസ് ചെയർമാൻ വി.എസ്. ജോൺ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം. പ്രതാപൻ, ‍ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എം.കെ. ദിവാകരൻ എന്നിവർ സംസാരിച്ചു. നാഷണൽ എക്സ്-സർവീസ് മെൻ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ 16 വരെ സുവർണ ജൂബിലി ആഘോഷങ്ങൾ നടത്താനാണ് തീരുമാനം.