പള്ളുരുത്തി : വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് ഇടക്കൊച്ചിയിൽ ആംഗ്ലോ ഇന്ത്യൻ അസോസിയേഷന്റെ നേതൃത്വത്തിൽ അവാർഡുകൾ നൽകി. സമ്മേളനം കെ. ബാബു എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജോസി പ്രകാശ്യ, അഭിലാഷ് തോപ്പിൽ, ജോൺ റിബല്ലോ, ചാൾസ് ഡയസ്, ഫാ. റാഫി കൂട്ടുങ്കൽ, ജീജ ടെൻസൻ, മാർഷൽ ഡിക്കൂത്ത, ടോമി റിബല്ലോ തുടങ്ങിയവർ സംസാരിച്ചു.