കൊച്ചി : ജില്ലയിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ കൂടുതൽ കിടക്കകൾ കോവിഡ് ചികിത്സയ്ക്കായി സജ്ജമാക്കി. സർക്കാർ, സ്വകാര്യ ആശുപത്രികളിലായി ആകെ 8963 സാധാരണ കിടക്കകളാണുള്ളത്. ഇതിൽ 2166 എണ്ണം കോവിഡ് രോഗികൾക്കായി നീക്കിവെച്ചു. പുതുതായി 1724 കിടക്കകൾ കൂടി അനുവദിച്ചു.

4,368 ഓക്‌സിജൻ കിടക്കകളും ജില്ലയിലെ ആശുപത്രികളിലുണ്ട്. ഇതിൽ 1,381 എണ്ണം കോവിഡ് ബാധിതർക്കാണ്. 1,087 ഓക്‌സിജൻ കിടക്കകൾ പുതുതായി അനുവദിച്ചു. 1,570 ഐ.സി.യു. കിടക്കകളിൽ 468 കിടക്കകൾ കോവിഡ് രോഗികൾക്കായി മാറ്റി. 375 ഐ.സി.യു. കിടക്കകൾ പുതുതായി അനുവദിച്ചു. 328 വെന്റിലേറ്ററുകളിൽ 265 എണ്ണം കോവിഡ് രോഗികൾക്കായി മാറ്റുകയും 214 എണ്ണം പുതുതായി അനുവദിക്കുകയും ചെയ്തു.