കാലടി : കാഞ്ഞൂർ ഗ്രാമപ്പഞ്ചായത്ത് പൂർണമായും കൺടെയ്ൻമെന്റ് സോണാക്കി. പഞ്ചായത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സംസ്ഥാന ശരാശരിയേക്കാൾ ഉയർന്ന നിരക്കായ 32 ശതമാനമാണ്. ബുധനാഴ്ച 31 പുതിയ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. 269 പേർ വീടുകളിലും, 12 പേർ ആശുപത്രിയിലും ചികിത്സയിലാണ്. 7, 8 വാർഡുകളിലാണ് രോഗികൾ കൂടുതൽ ഉള്ളത്. വ്യാഴാഴ്ച വാക്‌സിനേഷൻ ഇല്ല. ഡൊമിസിലറി കെയർ സെന്റർ തുടങ്ങുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നതായി പഞ്ചായത്തധികൃതർ അറിയിച്ചു.