‘‘സെന്റർ ഫോർവേഡായി മോദി സർക്കാറിന്റെ വികസന പ്രവർത്തനങ്ങൾ. ഇടതു വിങ്ങിലൂടെ സംസ്ഥാന സർക്കാറിന്റെ അഴിമതിയും വലതു വിങ്ങിലൂടെ അവരുടെ പ്രീണനനയവും ചൂണ്ടിക്കാട്ടിയുള്ള ആക്രമണം. ബി.ജെ.പി.യുടെ ഇത്തവണത്തെ കളി മാറും ഇതുവരെ ജില്ലയിൽ ഗോളടിക്കാത്ത പാർട്ടിയാണ് ഞങ്ങൾ. മൂന്നു മുതൽ ആറു ഗോൾ വരെ ഞങ്ങളടിച്ചേക്കാം. തൃപ്പൂണിത്തുറയും പറവൂരും ഏറെ പ്രതീക്ഷ നൽകുന്നു. പെരുമ്പാവൂരും ആലുവയും കളമശ്ശേരിയും വൈപ്പിനും ഗോളാകാൻ സാധ്യതയുള്ള മണ്ഡലങ്ങളാണ്. മെട്രോമാൻ ശ്രീധരനെപ്പോലുള്ള കളിക്കാരും ഇറങ്ങുമ്പോൾ ഇത്തവണ കളിക്കളത്തിൽ ഞങ്ങളുടെ ടീമും ഡബിൾ സ്‌ട്രോങ്ങാണ്.’’

-എസ്. ജയകൃഷ്ണൻ

ബി.ജെ.പി. ജില്ലാ പ്രസിഡന്റ്