ആലുവ : ആർ.എസ്.എസ്. മുൻ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ് ആർ. ഹരിയെ ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള സന്ദർശിച്ചു. ആർ. ഹരി ചികിത്സയിൽ കഴിയുന്ന ആലുവ രാജഗിരി ആശുപത്രിയിലെത്തിയായിരുന്നു സന്ദർശനം. നിശ്ശബ്ദമായ പൊതു പ്രവർത്തനത്തിന്റെ മാതൃകയാണ് ആർ. ഹരിയെന്ന് ഗവർണർ പറഞ്ഞു.

ഇടത്തെ കാലിന് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ആർ. ഹരി സുഖംപ്രാപിച്ചു വരികയാണ്. അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് മികച്ച സൗകാര്യമാണ് ആശുപത്രിയിൽ ഒരുക്കിയതെന്നും പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു.