അരൂർ : പുതുതായി നിർമിച്ച അരൂർ സെയ്ന്റ് അഗസ്റ്റിൻ പള്ളിയുടെ വെഞ്ചരിപ്പ് കർമം 12-ന് വൈകീട്ട് 3.30-ന് കൊച്ചി മെത്രാൻ റൈറ്റ്. റവ. ഡോ. ജോസഫ് കരിയിൽ നിർവഹിക്കും.

ഇതിന് മുന്നോടിയായി ഇടവകയിലെ ജീസസ് യൂത്ത് പ്രവർത്തകർ വിളംബരജാഥ സംഘടിപ്പിച്ചു. കൊച്ചി രൂപതയ്ക്ക് കീഴിലെ വിവിധ ഇടവകകൾ കയറിയിറങ്ങിയ ജാഥ, അർത്തുങ്കൽ ബസലിക്കയിലും തങ്കി പള്ളിയിലും എത്തി. പുതുതായി നിർമിച്ച പള്ളിയുടെ ഫോട്ടോ സഹിതം അലങ്കരിച്ച വാഹനത്തിനു പിന്നിൽ നൂറുകണക്കിന് യുവാക്കൾ ബൈിക്കിൽ റാലിയായി അണിനിരന്നു. പള്ളിവികാരി ഫാ. ആന്റണി അഞ്ചുതൈക്കൽ വിളംബരജാഥ ഫ്ളാഗ്ഓഫ് ചെയ്തു.

ജീസസ് യൂത്ത് അരൂർ യൂണിറ്റ് കോ-ഓർഡിനേറ്റർ സാജൻ വർഗീസ് ജാഥയ്ക്ക് നേതൃത്വം നൽകി. ചടങ്ങിന് മുന്നോടിയായ നവനാൾ തിരുകർമങ്ങൾ നടന്നുവരുകയാണ്.