തിരുവാങ്കുളം : സഹകാർ ഭാരതിയുടെ ആഭിമുഖ്യത്തിൽ തിരുവാണിയൂർ പഞ്ചായത്തിൽ ആരംഭിക്കുന്ന ശ്രീലക്ഷ്മി, ധനലക്ഷ്മി ‘അക്ഷയശ്രീ’കളുടെ ഉദ്ഘാടനം അക്ഷയശ്രീ ഫെഡറേഷൻ ജില്ലാ സെക്രട്ടറി പ്രദീപ്‌ സി.എസ്. നിർവഹിച്ചു. താലൂക്ക് പ്രസിഡന്റ്‌ ലാലു വി.കെ, അക്ഷയശ്രീ ഭാരവാഹികളായ അംബിക, പത്മജ, സ്മിത, പ്രസീത, ബി.ജെ.പി. പഞ്ചായത്ത്‌ സമിതി പ്രസിഡന്റ്‌ വിനയൻ വാര്യാത്ത് എന്നിവർ സംസാരിച്ചു.