കൊച്ചി : ജില്ലയിൽ ശനിയാഴ്ച 678 പേർക്ക് രോഗം സ്ഥിരീകരിച്ചു. സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചത് 670 പേർക്കാണ്. എട്ടുപേരുടെ ഉറവിടമറിയില്ല. 702 പേർ രോഗമുക്തി നേടി. 1076 പേരെക്കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 934 പേരെ നിരീക്ഷണ പട്ടികയിൽനിന്ന്‌ ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 24,843 ആണ്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 7.79 ആണ്.