പോത്താനിക്കാട് : പൈങ്ങോട്ടൂർ പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ കരാർ അടിസ്ഥാനത്തിൽ ഓവർസീയർ തസ്തികയിൽ ജോലി ഒഴിവുണ്ട്. മൂന്നുവർഷ സിവിൽ പോളിടെക്നിക് ഡിപ്ലോമ അല്ലെങ്കിൽ രണ്ട് വർഷ സിവിൽ ഡ്രാഫ്റ്റ്‌സ് മാൻ ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം. യോഗ്യതയുള്ളവർ ഓഗസ്റ്റ് 16 - ന് മൂന്നുമണിക്ക് മുമ്പായി പഞ്ചായത്ത്‌ ഓഫീസിൽ അപേക്ഷ നൽകണം.