വാഴക്കുളം : ആവോലി ബൈപ്പാസ് റോഡിന് സമീപം കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. വാരിയെല്ലിനും കൈക്കും തലയ്ക്കും പരിക്കേറ്റ നീറമ്പുഴ സ്വദേശി വി.എസ്. സുഗതനെ (65) കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന രണ്ടുപേർക്കും നിസ്സാര പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ 11 മണിയോടെ മൂവാറ്റുപുഴ ഭാഗത്തുനിന്ന്‌ വരികയായിരുന്ന കാർ, സുഗതൻ ഓടിച്ചിരുന്ന റിക്ഷയിൽ ഇടിക്കുകയായിരുന്നു. ഓട്ടോറിക്ഷ ബൈപ്പാസ് റോഡിൽ നിന്ന് കയറിവരുമ്പോഴായിരുന്നു അപകടം.