കാക്കനാട് : തിരഞ്ഞെടുപ്പ് ആവശ്യത്തിന്‌ വാഹനം കൊടുത്തില്ലെങ്കിൽ പിടിച്ചെടുക്കും. വിവിധ വകുപ്പുകളുടെ വാഹനങ്ങൾ ലഭ്യമാക്കാൻ കളക്ടർ നിർദേശം നൽകി.

വാഹനങ്ങൾ വിട്ടുനൽകാത്ത വകുപ്പുകളുടെ ഉദ്യോഗസ്ഥർക്കെതിരേ പ്രോസിക്യൂഷൻ നടപടിയെടുക്കാനും വാഹനങ്ങൾ പിടിച്ചെടുക്കാനും കളക്ടർ ഉത്തരവിട്ടു.

ജില്ലയിൽ 250-ഓളം വാഹനങ്ങളാണ്‌ തിരഞ്ഞെടുപ്പ് ജോലിക്കായി വേണ്ടത്. ഇതിൽ കാറുകളും ജീപ്പുകളും ബസുകളും ഉൾപ്പെടും. തിരഞ്ഞെടുപ്പ് ദിവസങ്ങളിൽ പോളിങ് സാമഗ്രികൾ കൊണ്ടുപോകുന്നതിനും തിരികെ കൊണ്ടുവരുന്നതിനും ഉൾപ്പെടെയാണിത്.