കൊച്ചി: ജില്ലയിൽ ശനിയാഴ്ച 1778 പേർ കോവിഡ് മുക്തരായി. 1769 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇവരിൽ 10 ആരോഗ്യ പ്രവർത്തകരും രണ്ട് ഐ.എൻ.എച്ച്.എസ്. ജീവനക്കാരും രണ്ട് സി.ഐ.എസ്.എഫ്. ജീവനക്കാരും 10 അതിഥിത്തൊഴിലാളികളും ഉൾപ്പെടുന്നു. സമ്പർക്കത്തിലൂടെയാണ് 1736 പേർക്ക്‌ രോഗം ബാധിച്ചത്. 22 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

കൂടുതൽ കോവിഡ് ബാധിതർ:

തൃക്കാക്കര (97), എടത്തല (67), കളമശ്ശേരി (62), എളങ്കുന്നപ്പുഴ (49), ശ്രീമൂലനഗരം (46), പള്ളുരുത്തി (43), കുന്നത്തുനാട് (42), പായിപ്ര (39), തൃപ്പൂണിത്തുറ, നോർത്ത്‌ പറവൂർ, മുളവുകാട് (37 വീതം), കോട്ടുവള്ളി (36), ഫോർട്ടുകൊച്ചി, വെങ്ങോല (35 വീതം), പള്ളിപ്പുറം (33), ചെല്ലാനം (30), ചേരാനല്ലൂർ, പുത്തൻവേലിക്കര (28 വീതം), ചിറ്റാറ്റുകര (26), മരട് (25), മട്ടാഞ്ചേരി (24), ഇടപ്പള്ളി, കുമ്പളങ്ങി (22), മൂക്കന്നൂർ (21), ആലങ്ങാട്, ഏലൂർ, വടവുകോട് (20 വീതം), ഉദയംപേരൂർ, കടവന്ത്ര, മഞ്ഞപ്ര (19 വീതം), എളമക്കര, കാലടി, ചൂർണിക്കര (18 വീതം), ഇടക്കൊച്ചി, കൂവപ്പടി, നെടുമ്പാശ്ശേരി (17 വീതം), ഒക്കൽ, പെരുമ്പാവൂർ (16 വീതം), കോതമംഗലം, മണീട്, വടുതല (15 വീതം), കുഴുപ്പള്ളി, തോപ്പുംപടി, എടവനക്കാട്, മുണ്ടംവേലി, രായമംഗലം, വടക്കേക്കര, വൈറ്റില (13 വീതം), അങ്കമാലി, കലൂർ, കവളങ്ങാട്, പിറവം (12 വീതം), കടുങ്ങല്ലൂർ, കീഴ്‌മാട്, പാറക്കടവ്, മൂവാറ്റുപുഴ (11 വീതം), കാഞ്ഞൂർ, ഞാറയ്ക്കൽ, പിണ്ടിമന, പെരുമ്പടപ്പ്, വരാപ്പുഴ, വാഴക്കുളം (10 വീതം).

ജില്ലാ കൺട്രോൾ റൂം നമ്പർ : 0484 -2368802, 2368902, 2368702.

വാക്സിനേഷൻ സംശയ നിവാരണത്തിന്:

90723 03861, 90723 03927 (രാവിലെ 9 മുതൽ വൈകീട്ട് 5 വരെ).