അങ്കമാലി : തുറവൂരിൽ ഇറച്ചിക്കട ആക്രമിച്ച് 40,000 രൂപ തട്ടിയ കേസിൽ തുറവൂർ പുല്ലാനി ചാലക്കവീട്ടിൽ വിഷ്ണു (30), തുറവൂർ തോപ്പിൽവീട്ടിൽ അജയ് (24) എന്നിവരെ അങ്കമാലി പോലീസ് പിടിച്ചു. നവംബർ 20-ന് തുറവൂർ മൂപ്പൻ കവലയിലെ കടയിലാണ് അക്രമം നടന്നത്. കടയിലുണ്ടായിരുന്നവരെ മർദിക്കുകയും സാധനങ്ങൾ തല്ലിപ്പൊളിക്കുകയും ചെയ്ത് ഭീതിപരത്തി പണം എടുത്തുകൊണ്ടുപോവുകയാണ് ചെയ്തത്. ആക്രമണത്തിൽ 30,000 രൂപയുടെ നാശനഷ്ടവും ഉണ്ടാക്കി. പിന്നീട് ഇവർ ഒളിവിൽ പോയി. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേകസംഘം രൂപവത്കരിച്ച് അന്വേഷണം ആരംഭിച്ചു. കിഴക്കമ്പലത്തുള്ള ഒരു ലോഡ്ജിൽ നിന്നാണ് പിടിയിലായത്.