ആലുവ : ഇന്ധനവില ജി.എസ്.ടി.യിൽ ഉൾപ്പെടുത്തുക, ഓട്ടോ-ടാക്സി ചാർജ് വർധന നടപ്പിലാക്കുക, ഇന്ധന സബ്‌സിഡി പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബി.എം.എസ്. മോട്ടോർ തൊഴിലാളികൾ ധർണ നടത്തി. ബി.എം.എസ്. ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് സന്തോഷ് പൈ അധ്യക്ഷനായി. ഇ.ജി. ജയപ്രകാശ്, വി.കെ. അനിൽകുമാർ, എം.പി. രമേശ്, ടി.എസ്. റെജി, പി.ആർ. രഞ്ജിത്‌കുമാർ എന്നിവർ സംസാരിച്ചു.