കാലടി : ആദിശങ്കര ട്രെയിനിങ് കോളേജിലെ യൂണിയൻ ഉദ്ഘാടനം റോജി എം. ജോൺ എം.എൽ.എ. നിർവഹിച്ചു. യൂണിയൻ ചെയർമാൻ എസ്. ആര്യ അധ്യക്ഷയായി. ഗാനരചയിതാവ് വയലാർ ശരത്ചന്ദ്ര വർമ ആർട്‌സ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ എൻ.കെ. അർജുനൻ, സ്റ്റാഫ് അഡ്വൈസർ കൃഷ്ണപ്രിയ, ആർട്‌സ് ക്ലബ്ബ് സെക്രട്ടറി രാഹുൽ രാജ്, ജനറൽ സെക്രട്ടറി ആൻസൂര്യ സണ്ണി എന്നിവർ സംസാരിച്ചു.