പെരുമ്പാവൂർ : കീഴില്ലം സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ബാങ്ക് അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് കാഷ് അവാർഡ് നൽകും. അപേക്ഷകൾ പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം 10-നകം ബാങ്കിൽ നൽകണമെന്ന് പ്രസിഡന്റ് ആർ.എം. രാമചന്ദ്രൻ അറിയിച്ചു.