കുട്ടംപുഴ : കുട്ടംപുഴയ്ക്ക് സമീപം കൂറ്റംപാറയിൽ മൂലൻ വീട്ടിൽ വത്സയുടെ പറമ്പിൽ കാട്ടാന കൃഷി നശിപ്പിച്ചു. നാല് തെങ്ങും കവുങ്ങും അടക്കമുള്ളവയാണ് കാട്ടാനക്കൂട്ടം കഴിഞ്ഞ രാത്രി നശിപ്പിച്ചത്. പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എ. സിബി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആഷ്ബിൻ ജോസ്, യൂത്ത് കോൺഗ്രസ് ഉപാധ്യക്ഷൻ ബേബി പോൾ എന്നിവർ സ്ഥലം സന്ദർശിച്ചു