പറവൂർ : നഗരസഭയുടെ പുതിയ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സണായി അജിത ഗോപാലനെ തിരഞ്ഞെടുത്തു. 25-ാം വാർഡംഗമാണ്. നേരത്തെ പ്രദീപ് തോപ്പിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായിരുന്ന ഒഴിവിലേക്കാണ് ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് നടന്നത്. ജില്ലാ സപ്ലൈ ഓഫീസർ ജ്യോതി കൃഷ്ണയായിരുന്നു വരണാധികാരി. എൽ.ഡി.എഫിലെ കെ.ജെ. ഷൈൻ ആയിരുന്നു എതിർ സ്ഥാനാർത്ഥി. അഞ്ചംഗങ്ങളാണ് സമിതിയിലുള്ളത്. അജിത ഗോപാലനെ കൂടാതെ ഡി. രാജ്കുമാർ, മിനി ഷിബു, കെ. രാമചന്ദ്രൻ, കെ.ജെ. ഷൈൻ എന്നിവരാണ് അംഗങ്ങൾ.