അങ്കമാലി : നഗരസഭ 61 ലക്ഷം രൂപ ചെലവഴിച്ച് താലൂക്കാശുപത്രിയിൽ നിർമാണം പൂർത്തീകരിച്ച അഡ്മിനിസ്‌ട്രേഷൻ ബ്ലോക്കും കോൺഫറൻസ് ഹാളും പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. താലൂക്കാശുപത്രിയിൽ നടന്ന ചടങ്ങിൽ ടെൽക്ക് ചെയർമാൻ അഡ്വ. എൻ.സി. മോഹനൻ ഉദ്ഘാടനം നിർവഹിച്ചു.
നഗരസഭാ ചെയർപേഴ്‌സൺ എം.എ. ഗ്രേസി അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ എം. എസ്. ഗിരീഷ്‌കുമാർ, സ്ഥിരം സമിതി അധ്യക്ഷരായ ലില്ലി വർഗീസ്, വിനീത ദിലീപ്, പുഷ്പ മോഹൻ, കെ.കെ. സലി, കൗൺസിലർ റീത്താ പോൾ, നഗരസഭാ സെക്രട്ടറി ബീന എസ്. കുമാർ, മെഡിക്കൽ സൂപ്രണ്ട് ഡോ. നസീമ നജീബ്, അസിസ്റ്റന്റ് എൻജിനീയർ ശരത് ബി. ജോഷി തുടങ്ങിയവർ പ്രസംഗിച്ചു.