കളമശ്ശേരി : എറണാകുളം കെ. എസ്.ഇ.ബി. എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖ്യമന്ത്രിയുടെ കോവിഡ് വാക്സിൻ ചലഞ്ചിലേക്ക് 10 ലക്ഷം രൂപ നൽകി.

കളമശ്ശേരിയിൽ നടന്ന ചടങ്ങിൽ നിയുക്ത എം.എൽ.എ. പി. രാജീവിന് സൊസൈറ്റി പ്രസിഡൻറ് പി. ഇക്ബാൽ ചെക്ക് കൈമാറി. സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി ദീപ കെ. രാജൻ, വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൽ.ആർ. ശ്രീകുമാർ, ഡയറക്ടർ ബോർഡ് മെമ്പർമാരായ എ.എം. വിനോദ്, റജി മത്തായി, കെ.ജി. സുരേഷ്‌കുമാർ തുടങ്ങിയവർ പങ്കെടുത്തു.