കൂത്താട്ടുകുളം : കോവിഡ് രോഗികൾക്കുള്ള ഓക്സിജൻ സിലിൻഡറുകൾ കൂത്താട്ടുകുളം ലയൺസ് ക്ലബ്ബ് പാലക്കുഴ പഞ്ചായത്തിലേക്ക് നൽകി.

ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ഡോ. ശ്രീകാന്ത് പി. നമ്പൂതിരി ശ്രീധരീയത്തിൽനിന്ന് പാലക്കുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എ. ജയ ഏറ്റുവാങ്ങി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു മുണ്ടപ്ലാക്കിൽ, ലയൺസ് ക്ലബ്ബ് ഭാരവാഹികളായ രാജൻ എൻ. നമ്പൂതിരി, മനോജ് അംബുജാക്ഷൻ, വി.ആർ. ശ്രീകുമാർ എന്നിവർ സംസാരിച്ചു.