പറവൂർ : ബി.ജെ.പി. വടക്കേക്കര പഞ്ചായത്ത് കമ്മിറ്റിയുടെയും സേവാഭാരതിയുടെയും നേതൃത്വത്തിൽ മെഡിക്കൽ ഹെൽപ് ലൈൻ വാഹന സർവീസ് ആരംഭിച്ചു.

തീരദേശ മേഖലയായ വടക്കേക്കരയിൽ കോവിഡ് വ്യാപനം കൂടുതലായ സാഹചര്യത്തിൽ ജനങ്ങൾക്ക് ആശുപത്രിയിൽ പോകുന്നതിന് വാഹനങ്ങൾ ലഭ്യമാകാത്ത അവസ്ഥ സംജാതമാകുന്നതിനാലാണ് കുറഞ്ഞ നിരക്കിൽ നരേന്ദ്രമോദി മെഡിക്കൽ ഹെൽപ് ലൈൻ എന്ന പേരിൽ വാഹന സർവീസ് ആരംഭിച്ചത്.

ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു. ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി.വി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. സേവന പ്രവർത്തനങ്ങൾക്കായി ശ്രീകല ജയകൃഷ്ണൻ തുക മണ്ഡലം സെക്രട്ടറി പി.ആർ. രമേശിന് കൈമാറി.