കാലടി : മലയാറ്റൂർ മുളങ്കുഴിയിൽ റോഡിലേക്ക് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. അഗ്നിരക്ഷാ സേനയും വനംവകുപ്പ്‌ ഉദ്യോഗസ്ഥരും ചേർന്ന് മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. വൈദ്യുതി ലൈനിലും തകരാറുണ്ടായി. കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർ എത്തി വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു. അങ്കമാലി അഗ്നിരക്ഷാ നിലയത്തിലെ അസിസ്റ്റൻറ്‌ സ്റ്റേഷൻ ഓഫീസർ എൻ. ജിജി, വി.ജെ. ഗീവർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനം.