പോത്താനിക്കാട് : ഡി.വൈ.എഫ്.ഐ. പൈമറ്റം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പല്ലാരിമംഗലം പഞ്ചായത്തിൽ ഡൊമിസിലറി കെയർ സെന്റർ (ഡി.സി.സി.) ഒരുക്കി. കൂവള്ളൂർ ഇർഷാദിയ സ്‌കൂളിലാണ് 40 പേർക്ക് താമസിക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയത്. പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് മൈതീൻ, പഞ്ചായത്തംഗം എ.എ. രമണൻ, ഷിജീബ് സൂപ്പി, ഹക്കീംഖാൻ, ഹാരിസ് വട്ടപ്പാറ, പി.എ. അജ്നാസ്, സിബിൻ യൂസുഫ് തുടങ്ങിയവർ നേതൃത്വം നൽകി.