പറവൂർ : നഷ്ടപ്പെട്ട പണം ഉടമയ്ക്ക്‌ തിരിച്ചുനൽകി ലോട്ടറി വിൽപ്പനക്കാരിയായ രാജിയുടെ സത്യസന്ധത. കൊടുങ്ങല്ലൂർ സ്വദേശിനി മിനിയുടെ പണവും മൊബൈൽ ഫോണും അടങ്ങിയ പേഴ്‌സാണ് കഴിഞ്ഞ ദിവസം യാത്രാമധ്യേ വഴിയിൽ തെറിച്ചുവീണത്. സൈക്കിളിൽ ലോട്ടറി വിൽപ്പന നടത്തുന്ന കുഞ്ഞിത്തൈ വടക്കേക്കടവിലെ രാജിക്കാണ് ഇത് വഴിയിൽ നിന്ന്‌ കിട്ടിയത്. പേഴ്‌സ് ലഭിച്ച വിവരം മറ്റുള്ളവരെ അറിയിച്ചു. വടക്കേക്കര പോലീസ് സ്റ്റേഷനിലും വിവരം അറിയിച്ചു. പേഴ്‌സിൽ 9,000 രൂപയും ഉണ്ടായിരുന്നു.

പിന്നീട് പോലീസിന്റെ സഹായത്തോടെ ഉടമ മിനിയെ കണ്ടെത്തി പണവും ഫോണും അടങ്ങിയ പേഴ്‌സ് കൈമാറി. രാജിയുടെ ഈ സത്യസന്ധതയ്ക്ക് മിനിയും പോലീസും നാട്ടുകാരും അഭിനന്ദനം അറിയിച്ചു.