കൊച്ചി : ഭക്ഷ്യസംസ്‌കരണ, പാക്കേജിങ് വ്യവസായങ്ങൾക്കുള്ള പ്രദർശനമായ ‘ഫുഡ്ടെക് കേരള’യുടെ പന്ത്രണ്ടാമത് പതിപ്പ് ജനുവരി ആറ്‌്‌ മുതൽ എട്ട്‌ വരെ കലൂർ റിന ഇവന്റ് ഹബ്ബിൽ നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഭക്ഷ്യസംസ്‌കരണം, പാക്കേജിങ്‌, ഡയറി ഉപകരണങ്ങൾ, ചേരുവകൾ, ഫ്ളേവറുകൾ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയ മേഖലകളിൽ നിന്നുള്ള 55 സ്ഥാപനങ്ങൾ പ്രദർശനത്തിനുണ്ടാകുമെന്ന് കൊച്ചി ക്രൂസ് എക്സ്പോസ് ഡയറക്ടർ ജോസഫ് കുര്യാക്കോസ് പറഞ്ഞു.