ചെറായി : എടവനക്കാട് ഹിദായത്തുൽ ഇസ്‌ലാം ഹയർസെക്കൻഡറി സ്‌കൂളിലെ സ്‌കൗട്ട് ആന്റ് ഗൈഡ്‌സിന്റെ നേതൃത്വത്തിൽ ലോക സ്‌കാർഫ്ദിനം ആചരിച്ചു. സ്‌കൗട്ട് ആന്റ് ഗൈഡ് പ്രസ്ഥാനത്തിന്റെ ജന്മദിനമാണ് സ്‌കാർഫ്ദിനം ആയി ആചരിക്കുന്നത്. ഇതോടനുബന്ധിച്ച് മുൻ ജില്ലാ സ്‌കൗട്ട്‌ഗൈഡ് കമ്മിഷണർ ഡോ. അബ്ദുൽഗഫൂർ, മുൻ ജില്ലാട്രഷറർ മൊയ്തീൻമാസ്റ്റർ എന്നിവരെ സ്‌കാർഫ് അണിയിച്ച് ആദരിച്ചു. അധ്യാപകരായ അഗസ്റ്റിൻ നോബി, കെ.ഐ.ആസിഫ്, സാജിത,സജന, ഷിനി എന്നിവർ പങ്കെടുത്തു.