പെരുമ്പാവൂർ : ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ., പ്ലസ് വൺ ഏകജാലക പ്രവേശനവുമായി ബന്ധപ്പെട്ട് കുട്ടികൾക്കുള്ള സംശയങ്ങൾ ദുരീകരിക്കാൻ സമഗ്രശിക്ഷ കേരള പെരുമ്പാവൂർ ബി.ആർ.സി.യുടെ ക്ലസ്റ്റർ റിസോഴ്സ് കേന്ദ്രങ്ങളായ പെരുമ്പാവൂർ ജി.ബി. എൽ.പി.എസ്., ഒക്കൽ ജി.എൽ.പി.എസ്., കൂവപ്പടി ജി.എൽ.പി.എസ്., അല്ലപ്ര ജി.യു.പി.എസ്. എന്നിവിടങ്ങളിൽ ഹെൽപ്പ് ഡെസ്കുകൾ ആരംഭിച്ചു.
രാവിലെ 10 മുതൽ വൈകീട്ട് 4 വരെയാണ് പ്രവർത്തനസമയം.