കാക്കനാട്: തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന്‌ ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മിഷണർ സുദീപ് ജെയിൻ എറണാകുളം, തൃശ്ശൂർ, കോട്ടയം ജില്ലകൾ സന്ദർശിക്കും. ഏഴാം തീയതി തൃശ്ശൂരിലെത്തുന്ന ഡെപ്യൂട്ടി കമ്മിഷണർ എട്ടിന്‌ രാവിലെ 10 മുതൽ ഒരു മണിവരെ എറണാകുളത്ത്‌ ജില്ലാ വരണാധികാരികൾ, പോലീസ് മേധാവികൾ എന്നിവരുമായി ചർച്ച നടത്തും. വൈകീട്ട് മൂന്നുമുതൽ അഞ്ചുവരെ ജില്ലാ വരണാധികാരികളുടെ യോഗവും നടക്കും. ഒൻപതിന്‌ ജില്ലയിലെ വിവിധ ഇടങ്ങളിൽ സന്ദർശനം നടത്തും.

രാഷ്ട്രീയ പാർട്ടി യോഗം

കാക്കനാട്: തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിന്‌ രാഷ്ട്രീയകക്ഷികളുടെ ഒരു കൂടിയാലോചന യോഗം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് തൃപ്പൂണിത്തുറ കേരളവർമ ഹാളിൽ ചേരും.