പറവൂർ : കോഴിക്കള്ളനെ പിടിക്കാൻ കെണി വെച്ചപ്പോൾ കുടുങ്ങിയത് കാട്ടുപൂച്ച. . ഗോതുരുത്ത് ചാണാശേരി ഷാജന്റെയും ജോസിയുടെയും വീട്ടിൽ വച്ച കെണിയിലാണ് കാട്ടുപൂച്ച അകപ്പെട്ടത്.

ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസിലെ ജീവനക്കാരനാണ് ഷാജൻ. ജോസി ഓട്ടോ ഡ്രൈവറാണ്. ഇവർ ചേർന്ന് കോഴി, താറാവ് എന്നിവയെ വളർത്തുന്നുണ്ടായിരുന്നു.

മുപ്പതിലേറെ കോഴികളും താറാവുകളുമാണ് ഉണ്ടായിരുന്നത്. കുറച്ചുനാളുകളായി രാത്രികാലങ്ങളിൽ ഇവയെ പിടിച്ചുകൊണ്ടു പോകുന്നത് പതിവായിരുന്നു. വളർത്തുമൃഗങ്ങളെ പ്രദേശത്തെ പല വീടുകളിൽ നിന്ന് ഇത്തരത്തിൽ പിടിച്ചുകൊണ്ടു പോകുന്നുണ്ടായിരുന്നു. ഇത്തരത്തിൽ ശല്യം വർധിച്ചപ്പോഴാണ് കെണിവച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി കാട്ടുപൂച്ചയെ കൊണ്ടുപോയി.